Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ും മ്യൂസിക്കല്‍ നൈറ്റും

ജിദ്ദ: പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മ ഫുട്‌ബോള്‍ ടൂര്‍ണമെന്റും മ്യൂസിക്കല്‍ നൈറ്റും സംഘടിപ്പിക്കുന്നു. നവംബര്‍ 22 തിങ്കള്‍ വൈകുന്നേരം 4 മുതല്‍ ജിദ്ദയിലെ വാദി മുറയ്യാദുറ വില്ലയിലാണ് പരിപാടി. 5ന് ഫുട്‌ബോള്‍ മത്സരം ആരംഭിക്കും. തുടര്‍ന്ന് ഗാനമേളയും അരങ്ങേറും.

പ്രസിഡണ്ട് ഹാരിസ് പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുനൈസ് ബാബു നിലമ്പൂര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ പുളിക്കല്‍, ജോയിന്റ് സെക്രട്ടറി സുബൈര്‍ വള്ളുവമ്പുറം, ഷമീര്‍ ഹെയര്‍ക്ലബ്, ട്രഷറര്‍ റിയാസ് ചാലിയം, കോ ട്രഷറര്‍ സാദത്ത് കരുവാരകുണ്ട്, ഉപദേശക സമിതി അംഗങ്ങളായ മുസ്തഫ കോട്ടയില്‍, ബഷീര്‍ വേങ്ങര, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലുക്മാന്‍ പന്നിപ്പാറ, ഫൈസല്‍ പാണക്കാട്, അഷ്‌റഫ് ഹെയര്‍ക്ലബ്, ദിലീപ്ഹംസ, അഷ്‌റഫ് ഗുവൈസ, ഹാരിസ് കാരാപറമ്പ്, ശുക്കൂര്‍ തൃപ്പനച്ചി, മുസ്തഫ കോട്ടയില്‍, സുബൈര്‍ വള്ളുവമ്പ്രം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top