
റിയാദ്: ഗ്ലോബല്‍ മീഡിയ ജേര്‍ണലിസം കോഴ്‌സ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരം ചെയ്തു. കുടുംബ സംഗമയും സാംസ്‌കാരിക പരിപാടിയും അരങ്ങേറി. ചേമ്പര്‍ ഓഫ് എജുക്കേഷന്റെയും ടി.സി.എന്‍ ഇന്റര്‍നാഷണല്‍ കോമേഴ്‌സിന്റെയും ആഭിമുഖ്യത്തില്‍ കള്‍ട്ടിവേഴ്‌സിറ്റിയുടെ
‘ഫെല്ലോഷിപ്പ് ഇന്‍ ജേര്‍ണലിസം ആന്റ് മീഡിയ മാനേജ്‌മെന്റ് ഓണ്‍ലൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാസര്‍ നാഷ്‌കോ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഊരകം, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി ,നാദിര്‍ഷാ റഹ്മാന്‍, ജയന്‍ കൊടുങ്ങലൂര്‍, ഷിബു ഉസ്മാന്‍, മുജീബ് ചങ്ങരംകുളം, എന്നിവര്‍ പ്രസംഗിച്ചു.

ക്ലാസില്‍ പങ്കെടുത്ത കമര്‍ബാനു സലാം, ഇബ്രാഹിം സുബ് ഹാന്‍, സുരേഷ് ശങ്കര്‍, ഫിജിന കബീര്‍, ഇസ്മായില്‍, അഷ്‌റഫ് മേച്ചേരി, സഫീര്‍ അലി, അബാന്‍ കനിയാന്‍, നവാല്‍ നബീസു, അബ്ദുല്‍ ബഷീര്‍ എന്നിവര്‍ക്കു പുരസ്‌കാരങ്ങളും സമ്മാനിച്ചു. മാധ്യമ പ്രവര്‍ത്തകനും ഇ എം ടി ന്യൂസ് ഡിറക്ടറുമായ ഉബൈദ് എടവണ്ണയുടെ നേതൃത്വത്തില്‍ നടന്ന ജേര്‍ണലിസം പരിശീലന പരിപാടിയില്‍ 30പേരോണ് പങ്കെടുത്തത്.
പരിപാടിയില്‍ സുരേഷ് ശങ്കര്‍ സ്വാഗതവും, ഇസ്മയില്‍ നന്ദിയും പറഞ്ഞു. ഹിബ അബ്ദുല്‍ സലാം അവതാരകയായിരുന്നു. മുഹമ്മദ് ഹിലാല്‍, ഹസ്‌ന അബ്ദുല്‍ സലാം, ഹിബ അബ്ദുല്‍ സലാം, ഫിജ്‌ന കബീര്‍, അനാമിക സുരേഷ് ശങ്കര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.