
റിയാദ്: സൗദി കെഎംസിസി കൊല്ലം ജില്ലാ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും സൗദി കെഎംസിസി നിരീക്ഷകനുമായ പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കൊല്ലം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് എം അന്‍സറുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം, സൗദി കെ എം സി സി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള എന്നിവരാണ് ഭാരവാഹികളെ പ്രഖ്യാപിച്ചു.

പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ധീന്‍ (വാദി അല്‍ദവാസിര്‍ , ചവറ മണ്ഡലം), ജനറല്‍ സെക്രട്ടറി റഹീം ക്ലാപ്പന (റിയാദ് , കരുനാഗപ്പള്ളി മണ്ഡലം), ട്രഷറര്‍ നവാസ് പള്ളിമുക്ക് (ബുറൈദ ഇരവിപുരം മണ്ഡലം), ചെയര്‍മാന്‍ നിസാര്‍ വാവാകുഞ്ഞ് (ജിദ്ദ ചവറ മണ്ഡലം), സീനിയര്‍ വൈസ് പ്രസിഡന്റ് ഫസലുദ്ദീന്‍ ഇരവിപുരം (ഹൈല്‍ ഇരവിപുരം), വൈസ് പ്രസിഡന്റ്മാര്‍: സാദിഖ് വിളയില്‍ (നജ്‌റാന്‍ കുണ്ടറ മണ്ഡലം), റഷീദ് കള്ളിത്താട്ട് (ദമ്മാം ചവറ മണ്ഡലം), ഐക്കര സലാം (ജിസാന്‍ കരുനാഗപ്പള്ളി മണ്ഡലം), റഷീദ് പള്ളിയറ (റിയാദ് ചവറ മണ്ഡലം) സെക്രട്ടറിമാര്‍: നിസാര്‍ ഇടക്കുളങ്ങര (ദമ്മാം കരുനാഗപ്പള്ളി മണ്ഡലം), നാസര്‍ അഞ്ചല്‍ (തായിഫ് പുനലൂര്‍ മണ്ഡലം), ഫൈസല്‍ ചാത്തന്നൂര്‍ (ഹൈല്‍ ചാത്തന്നൂര്‍ മണ്ഡലം), നാസര്‍ പായിക്കുളങ്ങര (അല്‍ഖര്‍ജ് കരുനാഗപ്പള്ളി മണ്ഡലം), ജീവകാരുണ്യ വിഭാഗം: ചെയര്‍മാന്‍ ഫിറോസ് കൊട്ടിയം (റിയാദ് ചാത്തന്നൂര്‍ മണ്ഡലം), കണ്‍വീനര്‍ നജീബ് അഞ്ചല്‍ (റിയാദ് പുനലൂര്‍ മണ്ഡലം)
നാട്ടിലെ ചീഫ് കോര്‍ഡിനേറ്റര്‍: നൂറുദ്ധീന്‍ കൊട്ടിയം ഉള്‍പ്പടെ 51 അംഗ സെക്രെട്ടറിയേറ്റും രൂപീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.