Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ഹറമുകളില്‍ ജല പുനരുപയോഗ പ്ലാന്റ് വരുന്നു

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെളളം ശുദ്ധീകരിക്കുന്നതിന് പുനരുപയോഗ പ്ലാന്റ് സ്ഥാപിക്കുന്നു. ഇതുസംബന്ധിച്ച ശാസ്ത്രീയ പഠനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ അംഗ ശുദ്ധി വരുത്തുന്ന ജലം ശുദ്ധീകരിക്കാനുള്ള പുനരുപയോഗ പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് തീരുമാനം. അത്യാധുനിക സംവിധാനങ്ങളുളള പ്ലാന്റ് സ്ഥാപിച്ച് മലിന ജലം ശുചീകരിക്കും. അംഗ ശുദ്ധി വരുത്താനും ശുചീകരണത്തിനും ശരാശരി ഒന്നര ലിറ്റര്‍ വെള്ളമാണ് ഒരു തീര്‍ഥാടകന്‍ ഉപയോഗിക്കുന്നത്. റമദാന്‍, ഉംറ തുടങ്ങിയ സീസണ്‍ കാലത്ത് ശരാശരി ഏഴു ലക്ഷം തീര്‍ത്ഥാടകള്‍ ദിവസവും ഹറമിലെത്തും. ഹജ്ജ് വേളയില്‍ ഇതില്‍ കൂടുതല്‍ തീര്‍ത്ഥാടകരാണ് ഹറമിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് പുനരുപയോഗ പ്ലാന്റ് സ്ഥാപിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top