Sauditimesonline

DIMOIS
തൊഴില്‍ കേന്ദ്രീകൃത പഠന പരിശീലനം; ദമ്മാമില്‍ ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ഉദ്ഘാടനം

സൗദി യാത്ര അതികഠിനം; മലയാളികള്‍ യുഎഇയില്‍

റിയാദ്: മലയാളികളായ സൗദി പ്രവാസികള്‍ കൂട്ടത്തോടെ യുഎഇയിലേക്ക്. 14 ദിവസം ഇടത്താവളമായി കഴിഞ്ഞതിന് ശേഷം സൗദിയിലെ തൊഴിലിടങ്ങളിലേക്ക് മടങ്ങാനാണ് മലയാളികള്‍ യുഎഇയിലെത്തുന്നത്. ദിവസവും കേരളത്തിലെ 4 എയര്‍പോര്‍ട്ടുകളില്‍ നിന്നായി ആയിരക്കണക്കിന് മലയാളികളാണ് എത്തുന്നത്.

ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങി യുഎഇ യിലെ എല്ലാ എമിറേറ്റുകളിലും സൗദിയിലേക്ക് പുറപ്പെടുന്നതിന് മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ വന്‍ സംഘം തമ്പടിച്ചിട്ടുണ്ട്. ഇതിനിടെ ക്വാറന്റൈന്‍ പാക്കേജിന്റെ മറവില്‍ ചൂഷണവും അരങ്ങേറുന്നുണ്ട്. ത്രീസ്റ്റാള്‍ സിംഗിള്‍ റൂം താമസം, ഭക്ഷണം എന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് ഷാര്‍ജയിലെത്തിയ പലര്‍ക്കും ലഭിച്ചത് ബാച്‌ലേഴ്‌സ് താമസിക്കുന്ന വില്ലകളിലെ ബെഡ് സ്‌പെയ്‌സ് ആണ്. ഇവരെ റോഡ് മാര്‍ഗം റിയാദിലെത്തിക്കും. എന്നാല്‍ ബസുകളില്‍ 14 ദിവസം പൂര്‍ത്തിയാകാത്തവരും ഉള്‍പ്പെട്ടതോടെ നിരവധി ബസുകളെ സൗദി അതിര്‍ത്തിയില്‍ നിന്ന് കഴിഞ്ഞ ദിവസം മടക്കി അയച്ചു. തിരക്ക് വര്‍ധിച്ചതോടെ എമിഗ്രേഷന്‍, കസ്റ്റംസ് എന്നിവ ക്ലിയര്‍ ചെയ്യുന്നതിന് നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ സൗദി-യുഎഇ അതിര്‍ത്തിയില്‍ ചിലവഴിക്കണണ. ഇപ്പോള്‍ സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനിയായ സാപ്ത്‌കോ യുഎഇ-സൗദി സര്‍വീസ് നടത്തുന്നുണ്ട്. ഇത് കൂടുതല്‍ മലയാളികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top