റിയാദ്: ബെനാമി സംരംഭകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി സൗദി അറേബ്യ. വാണിജ്യ മന്ത്രാലയം മക്ക ശാഖയിലെ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് പടിഞ്ഞാറന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. ബെനമി വിരുദ്ധ ബോധവത്ക്കരണവും പരിശോധനയും രാജ്യത്ത് ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് മക്കയില്‍ പരിശോധന നടക്കുന്നത്. ബെനാമി സംരംഭകര്‍ കൂടുതലുണ്ടെന്ന് സംശയിക്കുന്ന മേഖലകളിലും മാര്‍ക്കറ്റുകളിലുമാണ് പരിശോധന നടക്കുന്നത്.
വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം, സകാത്ത്, ടാക്‌സ് അതോറിറ്റി എന്നിവര്‍ ഉള്‍പ്പെട്ട സംയുക്ത സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.