Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

തീറ്റ മത്സരത്തിനൊരുങ്ങി നെസ്‌റ്റോ ഹൈപ്പര്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് 14-ാം വാര്‍ഷികാഘേഷങ്ങളുടെ ഭാഗമായി തീറ്റ മത്സരം സംഘടിപ്പിക്കുന്നു. ആറ് മുതല്‍ 15 വയസ് വരെയുളള കുട്ടികള്‍ക്ക് മൂന്ന് വിഭാഗങ്ങളിലായി നവംബര്‍ 17ന് വൈകുന്നേരം 7.30ന് ഐസ്‌ക്രീം തീറ്റമത്സരം നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസീസിയ നെസ്‌റ്റോ ഹൈപ്പര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം. വിജയികള്‍ക്ക് സൈക്കിള്‍, ടാബ്, പ്രിന്റര്‍, മൈക്രോവേവ് ഓവന്‍, ഡിന്നര്‍ സെറ്റ് തുടങ്ങി ആകര്‍കമായയ ഉപഹാരങ്ങള്‍ സമ്മാനിക്കും.

ദമ്പതികള്‍ക്ക് ഓറഞ്ച് തീറ്റ മത്സരം
നവംബര്‍ 18ന് ദമ്പതികള്‍ മാറ്റുരക്കുന്ന ഓറഞ്ച് തീറ്റ മത്സരം അരങ്ങേറും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി 9ന് റിപ്പോര്‍ട്ട് ചെയ്യണം. രാത്രി 9.30ന് അസീസിയ നെസ്‌റ്റോ ഹൈപ്പറില്‍ മത്സരം ആരംഭിക്കും. മൈക്രാവേവ് ഓവന്‍, ബ്‌ളണ്ടര്‍, അയണ്‍ ബോക്‌സ് തുടങ്ങിയ ആകര്‍ഷകമായ ഉപഹാരങ്ങളും സമ്മാനിക്കും.

തണ്ണിമത്തന്‍ തീറ്റ മത്സരം
നവംബര്‍ 19ന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന തണ്ണിമത്തന്‍ തീറ്റ മത്സരം നടക്കും. മത്സരാര്‍ത്ഥികള്‍ വൈകുന്നേരം 7ന് റിപ്പോര്‍ട്ട് ചെയ്യണം. 7.30ന് മത്സരം ആരംഭിക്കും. വിജയികള്‍ക്ക് കുക്‌വെയര്‍ സെറ്റ്, ഡിന്നര്‍ സെറ്റ്, ബ്‌ളണ്ടര്‍ തുടങ്ങിയവ സമ്മാനിക്കും.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top