
റിയാദ്: ബെനാമി സംരംഭകരെ കണ്ടെത്താന്‍ റിയാദ് നഗരത്തില്‍ പരിശോധന ശക്തമാക്കി. വാണിജ്യ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘകരെയും കസ്റ്റഡിയിലെടുത്തു. ബനാമി വിരുദ്ധ ദേശീയ ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രവിശ്യകളിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന തുടരുകയാണ്. അതിന്റെ ഭാഗമായാണ് റിയാദ് നഗരത്തില്‍ പരിശോധന നടന്നത്.

പരിശോധനക്കെത്തിയ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥരെ കണ്ടതോടെ വിദേശ തൊഴിലാളികഎങആ ചിലര്‍ ഓടി രക്ഷപ്പെട്ടു. മറ്റുചിലരാകട്ടെ കടയുടെ ഷട്ടര്‍ താഴ്ത്തി സ്ഥലം വിട്ടു. ഇത്തരം സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി സ്റ്റിക്കര്‍ പതിച്ചു. ലൈസന്‍സ് ഇല്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചതിനും സ്ഥാപനത്തിന്റെ പേര് പ്രദര്‍ശിപ്പിക്കാത്തതിനും നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പ്രമുഖ ബ്രാണ്ടുകളുടെ വ്യാജ ഉത്പ്പന്നങ്ങള്‍ വിത്ക്കുന്ന കടകളും പരിശോധനയില്‍ കണ്ടെത്തി. ബെനാമി സ്ഥാപനമാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കൂടുതല്‍ അനേഷണം നടത്തും. ഇതിനായി സ്‌പോണ്‍സര്‍മാര്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും റെയ്ഡ് തുടരും. പരിശോധനക്കിടെ നിരവധി ഇഖാമ, തൊഴില്‍ നിയമ ലംഘകരും പിടിയിലായി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.