
റിയാദ്: സൗദി വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സൗരോര്‍ജ്ജം ഉത്പ്പാദിപ്പിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കാര്‍ബണ്‍ പുറംതളളുന്നത് ഒഴിവാക്കാനുളള പദ്ധതിയുടെ ഭാഗമായാണ് നടപടി.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഏതൊക്കെ വിമാനത്താവളങ്ങളിലാണ് സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുക എന്നത് സംബന്ധിച്ച വിവരം സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. റണ്‍വേയിലെ വൈദ്യുത വിളക്കുകള്‍, സിഗ്‌നല്‍, ഓപ്പറേഷന്‍ തുടങ്ങി വിമാനത്താവളങ്ങളിലെ മുഴുവന്‍ മേഖലകളിലും സൗരോര്‍ജ്ജം ഉപയോഗിക്കാനാണ് പദ്ധതി.

പുനരുപയോഗ ഊര്‍ജ്ജം പ്രയോജനപ്പെടുത്തി വിവധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദോമത് അല്‍ ജന്തലില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിരുന്നു.2060 ആകുന്നതോടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുമ്മദ് ബിന്‍ സല്‍മാന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രഖ്യാപനം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.