
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ കണ്ടെത്തുന്നതിനുളള യോഗ്യതാ പരീക്ഷകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിക്കുന്നു. ഇതിനുള്ള അക്രഡിറ്റേഷന്‍ കമ്മിറ്റിക്ക് സൗദി അറേബ്യ അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം അംഗീകരിച്ചത്. യോഗ്യതാ പരീക്ഷയില്‍ തോല്‍ക്കുന്നവര്‍ക്ക് സൗദിയില്‍ ജോലി നേടാന്‍ കഴിയില്ല. സാങ്കേതിക ജോലികളും നൈപുണ്യം ആവശ്യവുമായ മേഖലകളിലാണ് യോഗ്യതാ പരീക്ഷ നടത്തുന്നത്. വിദേശങ്ങളില്‍ പരീക്ഷ നടത്തുന്നതിനുളള അക്രഡിറ്റേഷന്‍ കമ്മിറ്റിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

അതേസമയം, രാജ്യത്ത് കൂടുതല്‍ വന്‍കിട പ്രോജക്ടുകളും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ മേഖലാ ഓഫീസുകളും തുടങ്ങുമെഞ് പ്രഖ്യാപിച്ചതോടെ തൊഴില്‍ വിപണി സജീവമാകും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.