ജാസ്മിന്‍ അമീന്‍ (ആലപ്പുഴ)

റിയാദ്: ആലപ്പുഴ സ്വദേശി സൗദിയിലെ ബുറൈദയില്‍ മരിച്ചു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ജാസ്മിന്‍ അമീന്‍ (41) ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 വര്‍ഷമായി ബുറൈദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. മുഹമ്മദ് അമീനാണ് ഭര്‍ത്താവ്.
ഉമര്‍ പുതിയടത്ത് (കോഴിക്കോട്)

റിയാദ്: കെഎംസിസി പ്രവര്‍ത്തകന്‍ ഉമര്‍ പുതിയടത്ത് (54) റിയാദില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിദഗ്ദ ചികിത്സക്ക് കിംഗഢ ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
25 വര്‍ഷമായി റിയാദ് സുലൈയിലെ കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കും. ഭാര്യ: സമീന, മക്കള്‍: ഫര്‍ഹാന, ആദില്‍, നബ്ഹാന്‍, ആയിഷ.
അബ്ദുല്‍ സഅ്ദ് (കണ്ണൂര്‍)

റിയാദ്: കണ്ണൂര്‍ തലശേരി കക്കരക്കണ്ടി അബ്ദുല്‍ സഅ്ദ് (40) റിയാദില്‍ മരിച്ചു. സാഹിദ് ട്രാവത്സ് ജീവനക്കാരനായിരുന്നു. തലശേരി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകനാണ്. ഭാര്യ: മുഹ്‌സിന, മക്കള്‍: മന്‍ഹ, മുഹമ്മദ് അമാന്‍ എന്നിവര്‍ റിയാദിലുണ്ട്. മൃതദേഹം റിയാദില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കിവരുകയാണെന്ന് മെഹബൂബ് മട്ടന്നൂര്‍, അഷ്‌റഫ് കോമത്ത് എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.