Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ വിടവാങ്ങി

റിയാദ്: സൗദി അറേബ്യയിലെ മുതിര്‍ന്ന പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ (58) വിടവാങ്ങി. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡന്റ്, ‘ഗദ്ദാമ’യുടെ കഥാകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധനേടി.

അനുഭവങ്ങളും കുറിപ്പുകളുമായി മലയാളം പത്രങ്ങളില്‍ നിരവധി രചനങ്ങള്‍ കെ യു ഇഖ്ബാലിന്റേതായി വെളിച്ചം കണ്ടിട്ടുണ്ട്. ചലചിത്ര രംഗത്തെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന നിരവധി ലേഖനങ്ങള്‍ സിനിമാ വാരികകളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു മലയാളം പത്രം ‘മലയാളം ന്യൂസ്’ പ്രസിദ്ധീകരണത്തിന്റെ തുടക്കത്തില്‍ തന്നെ അതിന്റെ ഭാഗമായി കെ യു ഇഖ്ബാല്‍. പിന്നീട് ദീര്‍ഘകാലം റിയാദ് ബ്യുറോ ചീഫ് ആയി സേവനം. റിയാദില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കാലത്ത് സാമൂഹിക, സാസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായരുന്നു. ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച മരുഭൂമിയിലെ വീട്ടുജോലിക്കാരുടെ ദുരിതക്കയമാണ് ‘ഗദ്ദാമ’ എന്ന സിനിമ. പത്രപ്രവര്‍ത്തന രംഗത്ത് നിന്നു വിട്ടു നില്‍ക്കുകയായിരുന്നെങ്കിലും മുന്‍നിര മാധ്യമങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്നു. സൗദിടൈംസ് മാസികയായി പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് കെ യു ഇഖ്ബാല്‍ എഴുതിയ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top