
റിയാദ്: സൗദി അല്‍ ഉല എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചു. ദുബായില്‍ നിന്നു നാസ് എയര്‍ വിമാനമാണ് ആദ്യ സര്‍വീസ് നടത്തിയത്. അല്‍ ഉലയിലെത്തിയ ആദ്യ വിമാനത്തിന് ജലപീരങ്കി ഉതിര്‍ത്ത ജലധാരയുടെ അകമ്പടിയോടെയാണ് വരവേറ്റത്. പ്രതിവര്‍ഷം 4 ലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയുന്ന വിധം എയര്‍പോര്‍ട്ട് വികസിപ്പിച്ചിരുന്നു. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഉല വിനോദ സഞ്ചാര മേഖലയിലെ സുപ്രധാന കേന്ദ്രമായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് അല്‍ ഉല ആഭ്യന്തര വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തിയത്.
അല്‍ ഉലയെ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഈ പ്രദേശത്തിന്റെ പ്രകൃതി ഭംഗി സിനിമകളില്‍ ഉപയോഗിക്കുന്നതിന് ചലചിത്ര പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിന് ഫിലിം അല്‍ ഉല എന്ന പേരില്‍ നേരത്തെ പുതിയ വകുപ്പ് രൂപീകരിച്ചിരുന്നു. സിനിമാ സ്റ്റുഡിയോകള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സുപ്രധാന ലക്ഷ്യസ്ഥാനമായി അല്‍ ഉലയെ മാറ്റുന്നതിനാണ് പുതിയ വകുപ്പിന് രൂപം നല്‍കിയത്.

ഷൂട്ടിംഗ് ലൊക്കേഷനുകള്‍ക്ക് അനുയോജ്യമായ നിരവധി പ്രദേശങ്ങളാണ് യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഉലയില്‍ ഉളളത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ചരിത്ര സ്മാരകങ്ങളുമാണ് അല്‍ ഉലയുടെ പ്രത്യേകത.
അന്താരാഷ്ട്ര സിനിമാ നിര്‍മ്മാതാക്കളും ഹോളിവുഡ് ചിത്രങ്ങളും അല്‍ ഉലയില്‍ ചിത്രീകരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. അല്‍ ഉലയില്‍ ‘ബെയ്ന്‍ അല്‍ റിമ’, ‘നൂറ’ എന്നീ സിനിമകളുടെ ചിത്രീകരണത്തിനുളള നടപടി ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസ് വിനോദ സഞ്ചാരികള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.