Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

ഇന്ത്യയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി വിസ; പ്രവാസികള്‍ ആശങ്കയില്‍

റിയാദ്: ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളുടെ; ഇഖാമ, റീ എന്‍ട്രി വീസ ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നൂറുകണക്കിന് സൗദി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ആശങ്ക. ആഗസ്ത് വരെ ദീര്‍ഘിപ്പിച്ച വിസ കാലാവധി വീണ്ടും നവംബര്‍ 30 വരെ നീട്ടി നല്‍കാന്‍ രണ്ട് മാസം മുമ്പ് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 10 ദിവസം കഴിയുന്നതോടെ ഇതിന്റെ കാലാവധി കഴിയും. വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയില്ലെന്നുകരുതി യുഎഇ, ബഹ്‌റൈന്‍ ഉപ്പെടെയുളള രാജ്യങ്ങള്‍ ഇടത്താവളമാക്കി നൂറുകണക്കിന് മലയാളികളാണ് എത്തിയിട്ടുളളത്.

സൗദിയില്‍ വിസയുളള നിരവധി മലയാളി കുടുംബങ്ങളും നേരിട്ടുളള വിമാന സര്‍വീസ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ കുടുങ്ങിയിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ഇടത്താവളമാക്കി സൗദിയിലെത്തുന്നതിന് ഒരാള്‍ക്ക് 70,000 രൂപയിലധികം ചെലവാണ്. ഇവരും പ്രതിസന്ധിയിലാണ്.

അതേസമയം, ഈ മാസം 30ന് ഇഖാമ, റീഎന്‍ട്രി വിസ കാലാവധി തീരുന്നവര്‍ക്ക് വീണ്ടും കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുമെന്നാണ് നാട്ടില്‍ കുടുങ്ങിയവരുടെ പ്രതീക്ഷ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top