‘അത്താഴം’ ഇല്ലേ? പരിഹാരമുണ്ട്

റിയാദ്: റമദാന്‍ മാസം ‘അത്താഴം’ വിതരണം ചെയ്ത് പ്രവാസി മലയാളി ഫൗണ്ടേഷന്‍. ചെറിയ വരുമാനവും കൂടുതല്‍ സമയം ജോലിയും ചെയ്യുന്നവര്‍ക്ക് അര്‍ദ്ധരാത്രിയില്‍ ഭക്ഷണം എത്തിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ എന്നിവരെ കണ്ടെത്തിയാണ് സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നത്.

സുമനസുകളായ ഹോട്ടല്‍ ഉടമകള്‍, കാരുണ്യ മനസുകള്‍ എന്നിവരെ ഏകോപിപ്പിച്ച് സമാഹരിക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. രാത്രി ഒമ്പതിന് മണിയോടെ ഭക്ഷ്യ വിഭവങ്ങള്‍ പായ്ക്ക് ചെയ്യും. പപ മണിയോടെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പല പ്രദേശങ്ങളിലേക്കും പുറപ്പെടും. മരുഭൂമിയിലും ലേബര്‍ ക്യാമ്പിലും വിതരണം ചെയ്യുന്ന റമദാന്‍ കിറ്റ് വിതരണത്തിന് പുറമെയാണ് അത്താഴ വിതരണം.

വിതരണ ചുമതല റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്ത്‌കോക്ക് ആണ്. ഭാരവാഹികളായ ജലീല്‍ ആലപ്പുഴ, റസല്‍ മഠത്തിപ്പറമ്പില്‍, സുരേഷ് ശങ്കര്‍, ബിനു ഫൈസലിയാ, യാസിര്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, രാധാകൃഷ്ണന്‍ പാലത്ത്, റഫീക്ക് വെട്ടിയാര്‍, നിസാം കായംകുളം, ശരീഖ് തൈക്കണ്ടി, ജോണ്‍സണ്‍ മാര്‍ക്കോസ്, കെ ജെ റഷീദ്, സിയാദ് വര്‍ക്കല, നാസര്‍ പൂവ്വാര്‍, ഷമീര്‍ കല്ലിങ്കല്‍, സുനി ബഷീര്‍, രാധിക സുരേഷ്, സിമി ജോണ്‍സണ്‍, ഫൗസിയ നിസാം എന്നിവരാണ് ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്.

Leave a Reply