റിയാദ്: സൗദിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ ഉളളടക്കം പ്രസിദ്ധീകരിച്ചാല്‍ തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി. വാര്‍ത്തകള്‍ പസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കാന്‍ പാടില്ല. നിയമ ലംഘകര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കും. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും നിയമ ലംഘനമാണ്. ഭരണാധികാരികളെ കുറ്റപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും അനുവദിക്കില്ല. ഇത്തരം ഉളളടക്കങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന ദൃശ്യം, ശബ്ദം, ടെക്‌സ്റ്റ് എന്നിവയുടെ ഉത്തരവാദിത്തം പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്ക് ഉണ്ടെന്നും ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.