Sauditimesonline

watches

ലീപ് കോണ്‍ഫറന്‍സില്‍ അരാംകോ-സൂം ധാരണ

റിയാദ്: സൗദി അരാംകോയും സൂം ഗ്ലോബലും സഹകരിച്ച് ആഗോള ഡാറ്റാ സെന്റര്‍ സൗദി അറേബ്യയില്‍ നിര്‍മിക്കുന്നതിന് ധാരണ. റിയാദില്‍ നടക്കുന്ന ലീപ് ഗ്‌ളോബല്‍ ടെക്‌നോളജി കോണ്‍ഫറന്‍സില്‍ നടന്ന ചര്‍ച്ചയിലാണ് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയതെന്ന് അരാംകോ അറിയിച്ചു.

സൗദി അറേബ്യ വന്‍തോതില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രഥമ ആഗോള ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതിന് സൂം ഗ്ലോബലും സൗദി അരാംകോയും സഹകരിക്കും.

സൂം ഗ്‌ളോബലുമായുള്ള അരാംകോയുടെ പങ്കാളിത്തം ഊര്‍ജ മേഖലയിലെ സാങ്കേതിക സംവിധാനങ്ങളുടെ വികസനം വേഗത്തിലാക്കും. ഊര്‍ജം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലും ഡിജിറ്റല്‍ പരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് ഇരു കമ്പനകളും സഹകരിക്കാന്‍ ധാരണയിലെത്തിയത്. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നൂതന ആശയങ്ങളും പരിഹാരങ്ങളും നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അരാംകോ പ്രസിഡന്റും സിഇഒയുമായ അമിന്‍ എച്ച് നാസര്‍ പറഞ്ഞു.

അതേസമയം, ലീപ് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിവസം വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഒരു ലക്ഷത്തിലധികം ആളുകളാണ് ലീപ് പ്രദര്‍ശന നഗരി സന്ദര്‍ശിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top