Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

ഭൂകമ്പ ബാധിതര്‍ക്ക് സഹായം; ‘സാഹിം’ വഴി ധനസമാഹരണം

റിയാദ്: ഭൂകമ്പത്തെ തുടര്‍ന്ന് സിറിയയിലും തുര്‍ക്കിയിലും ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ സൗദി അറേബ്യ ജനകീയ കാമ്പയിന്‍ ആരംഭിച്ചു. കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ്‌സെന്ററാണ് കാമ്പയിന്‍ ആരംഭിച്ചത്.
കാമ്പയിന്റെ ഭാഗമായി ‘സാഹിം’ എന്നപേരില്‍ ആരംഭിച്ച പ്ലാറ്റ്‌ഫോം വഴി ധനസമാഹരണം നടത്തും. സാഹിം ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ ഒരു കോടി 20 ലക്ഷം റിയാല്‍ സമാഹരിക്കാന്‍ കഴിഞ്ഞതായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ്‌സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അല്‍ റബീഅ അറിയിച്ചു.

ഭൂകമ്പബാധിതര്‍ക്ക് ആവശ6്യമായ സഹായം നല്‍കുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് സാഹിം പ്ലാറ്റ് ഫോം. ദുരിത ബാധിതര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, ആതുരസേവനം എന്നിവ എത്തിക്കുമെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. ബാങ്ക് എകൗണ്ട്, സാഹിം ആപ്ലിക്കേഷന്‍ എന്നിവ വഴി സംഭാവന സ്വീകരിക്കും. ജനകീയ കാമ്പയിനില്‍ സ്വദേശികളും വിദേശികളും പങ്കാളികളാകണമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആല്‍ശൈഖും ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top