Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

സംഘ പരിവാര്‍ മുസ്ലിം ഉന്മൂലനത്തിന് ശ്രമിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ ഉത്തരേന്ത്യ മോഡല്‍ കേരളത്തില്‍ പരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി. വര്‍ഗീയ കലാപങ്ങള്‍ക്കും മുസ്ലിം ഉന്മൂലനത്തിനും ശ്രമിക്കുകയാണെന്നും പ്രവര്‍ത്തക സംഗമം ആരോപിച്ചു. അതിന്റെ ഭാഗമാണ് തലശ്ശേരിയില്‍ മുസ്ലിങ്ങള്‍ക്കെതിരെയും മസ്ജിദുകള്‍ക്കെതിരെയും പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്തി ആര്‍ എസ് എസ് പ്രകടനം. ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ പ്രതിപക്ഷമില്ലാതെയുള്ള ഭരണത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം മുന്നില്‍ നിന്നു നയിക്കാന്‍ കരുത്തുള്ള പാര്‍ട്ടിയായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മാറിയെന്നും പ്രവര്‍0ബ്ലക സംഗമം അഭിപ്രായപ്പെട്ടു. പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി നാസര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നസീം കടക്കല്‍ അദ്യക്ഷത വഹിച്ചു.

വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഷാജഹാന്‍ കൊടുങ്ങല്ലൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഖത്തീഫ് ബ്ലോക്ക് സെക്രട്ടറി ഷാഫി വെട്ടം സ്വാഗതവും മീഡിയ ഇന്‍ചാര്‍ജ് റഈസ് കടവില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top