Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധം

റിയാദ്: ഗതാഗത രംഗത്ത് ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷണല്‍ ഡ്രൈവര്‍ കാര്‍ഡ് നേടുന്നതിന് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കി. ഗതാഗത മേഖലയുടെ നിലവാരം ഉയര്‍ത്തുകയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു.

അന്താരാഷ്ട്ര ഗതാഗതം, പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍, സ്‌കൂള്‍ ബസ്സുകള്‍, ട്രക്കുകള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കു നിയമം ബാധകമാണ്. ബസ് ഡ്രൈവര്‍മാര്‍, ഹെവി ട്രക്ക് ഡ്രൈവര്‍മാര്‍, അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ എന്നിവര്‍ പ്രൊഫഷണല്‍ യോഗ്യതാ പരീക്ഷ പാസകണം. നിലവില്‍ സാധുവായ കാര്‍ഡ് കൈവശമുള്ളവര്‍ കാലാവധി കഴിയുമ്പോള്‍ പരീക്ഷ എഴുതി വിജയിച്ചാല്‍ മാത്രമേ പുതുക്കാന്‍ സാധയക്കൂ

ഗതാഗത മേഖലയില്‍ പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും പുതിയ തീരുമാനം സഹായിക്കും. ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പരിശീലനവും അവബോധവും നല്‍കുന്നതിന് പരീക്ഷാര്‍ത്ഥികളെ സഹായിക്കാന്‍ സെന്ററുകര്‍ ഒരുക്കിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top