
റിയാദ്: അനുമതിയില്ലാതെ വിവിധ സംരംഭങ്ങള്‍ നത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. 605 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. പൊലീസും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങളും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങളും കണ്ടെത്തിയത്.

ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റ്ുകള്‍, കടകള്‍, ഗോഡൗണുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, റിക്രിയേഷന്‍ ഗ്രണ്ടുകള്‍, വീടുകള്‍ കേന്ദ്രീകരിച്ച് ബേക്കറി, മധീര പലഹാര നിര്‍മാണം എന്നിവയാണ് കണ്ടെത്തിയത്. ആറു മാസത്തിനിടെ നിയമ ലംഘനം നടത്തിയ അറുനൂറിലധികം സംരംഭകരുടെ വൈദ്യുതി, ജലം എന്നിവ വിച്‌ഛേദിച്ചതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു.

നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുളളവരാണ് അറസ്റ്റിലായത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെയും തുടരാന്‍ അനുവദിക്കില്ലെന്നും ശക്തമായ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






