റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണ പദ്ധതികള്‍ ഫലംകാണുന്നുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. അഞ്ച് ലക്ഷം സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വിവിധ മേഖലകളില്‍ സ്വദേശിവത്ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയതോടെ 5,23,800 സൗദി പൗരന്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി 2021ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.
2.18 ലക്ഷം പൗരന്‍മാരാണ് പുതുതായി തൊഴില്‍ കണ്ടെത്തിയത്. 3.05 ലക്ഷം പൗരന്‍മാര്‍ തൊഴില്‍ വിപണിയില്‍ തിരിച്ചെത്തി. സ്വദേശിവത്ക്കരണ പദ്ധതിയാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിച്ചത്. എന്നാല്‍ 96,500 പേര്‍ സ്വദേശിവത്ക്കരണ പദ്ധതികളുടെ ആനുകൂല്യം നേടാതെ തൊഴില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്വദേീശിവത്ക്കരണ പദ്ധതികളുടെ ഭാഗമായി കൂടുതല്‍ തൊഴില്‍ കണ്ടെത്തുന്നതിന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം 3000ത്തിലധികം കരാറുകള്‍ സ്വകാര്യ മേഖലയിലെ സംരംഭകരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുുമായി ഒപ്പുവെച്ചിട്ടുണ്ട്. ഇതും സ്വദേശിവത്ക്കരണത്തിന് സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.