റിയാദ്: വേങ്ങര മണ്ഡലം കെഎംസിസി വെളിച്ചം-2022 കാമ്പയിന്റെ ഭാഗമായി ‘സര്‍ഗസുധ’ കുടുംബ സംഗമം സംഘടിപ്പിച്ചു. സുലൈ യാനെബെഹ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി വനിതാ ലീഗ് സംസ്ഥാന ഉപാധ്യക്ഷ സാബിറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നജ്മുദ്ധീന്‍ അരീക്കന്‍ അധ്യക്ഷത വഹിച്ചു.
‘പാരന്റിങ്’ എന്ന വിഷയം നിഖില എന്‍ സമീറും ‘കുടുംബം, സാമൂഹ്യ പ്രവര്‍ത്തനം, രാഷ്ട്രീയം’ എന്ന വിഷയം ഷാഫി തുവ്വൂരും അവതരിപ്പിച്ചു. വനിതകള്‍ക്കു വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ സമീറ, കുട്ടികളുടെ കളറിംഗ് മത്സരത്തില്‍ മെഹ്‌വിഷ് കെ ടി, ഷൂട്ടൗട്ട് മത്സരത്തില്‍ അമാന്‍ അലി, ഐസ് ക്രീം തീറ്റ മത്സരത്തില്‍ യാസിര്‍ അരീക്കന്‍, അമാന്‍ അലി എന്നിവര്‍ വിജയികളായി. വെളിച്ചം ക്യാമ്പയ്ന്‍ അഷ്‌റഫ് ടി ടി വിശതീകരിച്ചു.
മുസ്‌ലിം ലീഗ് സംസഥാന കമ്മിറ്റിയുടെ എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ ക്യാമ്പയ്‌നില്‍ കുടുംബിനികളും പങ്കാളികളായി. കെഎംസിസി നേതാക്കളായ മുഹമ്മദ് വേങ്ങര, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങാങ്ങര, സല്‍വ സുല്‍ഫിക്കര്‍, ഷരീഫ നജ്മുദ്ധീന്‍, ഫാസില നവാസ് പ്രസംഗിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായ മുഷ്താഖ് ടി, അനീസ് എന്‍ പി, ഷബീര്‍ വേങ്ങര, നൗഷാദ് ചക്കാല, നൗഷാദ് പി ടി, അഷ്‌റഫ് കെ കെ, നാസര്‍ പൈനാട്ടില്‍, നൗഫല്‍ ടി നേതൃത്വം നല്‍കി. യാസിര്‍ അരീക്കന്‍ ഖിറാഅത്ത് നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി സഫീര്‍ ആട്ടീരി സ്വാഗതവും ട്രഷറര്‍ നവാസ് കുറുങ്കാട്ടില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.