
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ജേര്‍ണലിസം ട്രെയിനിങ് പ്രോഗ്രാം വിദ്യാര്‍ഥി കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഒലയ്യ മെര്‍ഡിയന്‍ ഫ്യൂഷന്‍ റസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പികെ അധ്യക്ഷത വഹിച്ചു. റിംഫ് ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തനം വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്നും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കാഴ്ചയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ ഇഫ്താറുകളിലും സഹൂറുകളിലും പങ്കെടുത്ത് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും സൗഹൃദം വര്‍ധിപ്പിക്കുകയും ചെയ്തവര്‍ക്ക് ഏര്‍പ്പെടുത്തിയ ‘റമദാന്‍ ബ്രദര്‍ഹുഡ് ബിള്‍ഡര്‍ അവാര്‍ഡ്’ മനാഫ് മാനുവിന് സമ്മാനിച്ചു.

കോഴ്‌സ് ഡയറക്ടര്‍ നസ്‌റുദ്ദീന്‍ വിജെ റമദാന്‍ സന്ദേശം പങ്കുവെച്ചു. മനസ്സിനെ ശുദ്ധീകരിക്കാനുള്ള മാസമാണ് റമദാന്‍. ശാരീരിക സുസ്ഥിരതയുടെ അടിസ്ഥാനം മാനസികാരോഗ്യമാണ്. വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന ലോകത്ത് മാനവികത ഉയര്‍പ്പിടിച്ച് പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശിഹാബ് കൊട്ടുകാട്, മൈമൂന അബ്ബാസ്, സുഷമ ഷാന്‍, ഷംനാദ് കരുനാഗപ്പള്ളി, ഷിയാസ്, ശിഹാബുദ്ദീന്‍ കുഞ്ചീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കരിം കാനാമ്പുറം ആമുഖ ഭാഷണം നടത്തി. സീന അജി സ്വാഗതവും അഡ്വ. അജിത് ഖാന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






