Sauditimesonline

trump
കടൽ കടക്കുന്ന ഭീഷണി; ഹോർമുസ് ഇനി 'യുഎസ് മണ്ണ്', ട്രംപിന്റെ പ്രഖ്യാപനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി

റിയാദ്: ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. മാര്‍ച്ച് 18 ബുധന്‍ വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. റമദാന്‍ 29 പൂര്‍ത്തിയാകുന്ന സാഹചര്യത്തലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് കോടതി അറിയിച്ചത്. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ ചന്ദ്രക്കല കണ്ടാല്‍ അടുത്തുള്ള കോടതിയില്‍ വിവരം അറിയിക്കണം.

രാജ്യത്തെ പല പ്രദേശങ്ങളിലും മാസപ്പിറവി നിരീക്ഷിക്കാന്‍ പ്രത്യേക സമിതികള്‍ സജ്ജമാണ്. സമൂഹത്തിന്റെ സഹകരണത്തോടെ നടത്തുന്ന മാസപ്പിറവി നിരീക്ഷണത്തില്‍ പങ്കാളികളാകണമെന്നും ബഹുജനങ്ങളോട് സുപ്രീം കോടതി ആഹ്വാനം ചെയ്തു. ചന്ദ്രക്കല ബുധനാഴ്ച ദൃശ്യമായാല്‍ മാര്‍ച്ച് 19 വ്യാഴം സഊദിയില്‍ ഈദ് അല്‍ ഫിത്വര്‍ ആഘോഷിക്കും. ചന്ദ്രക്കല ദൃശ്യമായില്ലെങ്കില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി മാര്‍ച്ച് 20നായിരിക്കും ഈദ്

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top