
റിയാദ്: യുനൈറ്റഡ് നേഷന്‍സ് ഓഡിസി അംഗീകാരമുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടന സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധബോധവല്‍ക്കരണ പരിപാടി ‘റിസ’യുടെ പതിമൂന്നാമത് കാമ്പയിന്‍ പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ലഹരി വിരുദ്ധ പ്രചരണാര്‍ത്ഥം ‘ദശലക്ഷം സന്ദേശ’ കാമ്പയിന്‍ ആരംഭിക്കും. ശിശുദിനമായ നവംബര്‍ 14 വരെ ആറാഴ്ച നീണ്ടുനില്‍ക്കും. ഇലക്ട്രോണിക് കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാമൂഹികകൂട്ടായ്മകള്‍, പ്രമുഖ വ്യക്തികളുടേതുള്‍പ്പെടെ വിവിധ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍, വെബ്‌സൈറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ ബ്രോഷറുകള്‍ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ ഫ്‌ളയറുകളും ലീഫ്‌ലെറ്റുകളും പ്രചരിപ്പിക്കും. വ്യത്യസ്ത ഭാഷകളില്‍ തയാറാക്കിയ ‘റിസ’യുടെ ലഘു ലേഖകളും ഹ്രസ്വചിത്രവും വിവിധ രാജ്യങ്ങളില്‍ പ്രചരിപ്പിക്കും.

പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സല്‍ട്ടന്റ് ഡോ. എ വി ഭരതന്‍, ക്ലിനിക് ആക്ടിവിറ്റി കണ്‍വീനര്‍ ഡോ. തമ്പി വേലപ്പന്‍, സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍മാരായ മീരാ റഹ്മാന്‍, പത്മിനി യു നായര്‍, കേരളാ സ്‌റ്റേറ്റ് കോഡിനേറ്റര്‍ കരുണാകരന്‍ പിള്ള, സൗദി ദമ്മാം റീജിയണല്‍ കോഡിനേറ്റര്‍ നൗഷാദ് ഇസ്മായില്‍, ഈസ്‌റ്റേണ്‍ സോണല്‍ കോഡിനേറ്റര്‍ ഷമീര്‍ യുസഫ്, അഡ്വ. അനീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.skfoundation.online എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






