Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

സര്‍വീസ് വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനം; എയര്‍ ഇന്ത്യാ എക്‌സ്പ്രസിനെതിരെ പ്രതിഷേധം

റിയാദ്: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന സൗദി കെഎംസിസി. പ്രവാസികള്‍ക്കു തിരിച്ചടിയാകുന്ന തീരുമാനം പിന്‍വലിക്കണം. ഒക്ടോബര്‍ അവസാന വാരം നിലവില്‍ വരുന്ന ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള 75 സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 25 സര്‍വീസുകള്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് വെട്ടിക്കുറയ്ക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് കെഎംസിസി നേതാക്കള്‍ മാതൃ സംഘടനയായ മുസ്ലിംലീഗ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍ പെടുത്തി.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നു സര്‍വീസ് വെട്ടികുറക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നത് പ്രവാസികള്‍ക്ക് വലിയ യാത്ര ദുരിതമാകുമെന്ന് മുഖ്യ രക്ഷാധികാരി കെ. പി മുഹമ്മദ്കുട്ടി, പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള എന്നിവര്‍ പറഞ്ഞു.

വിമാന സര്‍വ്വീസുകളുടെ എണ്ണം കുറയുന്നതോടെ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ഇതു സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കും. തീരുമാനം യാത്രാദുരിതങ്ങള്‍ക്കു വഴിവെക്കും. അതുകൊണ്ടുതന്നെ തീരുമാനത്തില്‍ നിന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് പിന്‍മാറണമെന്നും സൗദി കെഎംസിസി നേതാക്കള്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top