Sauditimesonline

MEDIA ACADEMY
അതിരുകള്‍ കടന്ന അക്ഷര കൂട്ടായ്മ: മീഡിയ അക്കാദമിയുടെ പ്രവാസി മാധ്യമ ഡയറക്ടറി പ്രകാശനം

പ്രവാസികളെ ചേര്‍ത്തുപിടിച്ചത് ഇടത് സര്‍ക്കാരുകള്‍

റിയാദ്: പ്രവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനും പ്രവര്‍ത്തിച്ചത് ഇടത് സര്‍ക്കാരുകളാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ എംബി ഫൈസല്‍. കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപജീവനത്തിനായി മാത്രം പ്രവാസം സ്വീകരിച്ചവരല്ല മലയാളികള്‍, മറിച്ച് രാജ്യത്തിന്റെ മോചനത്തിനായി സമരം ചെയ്തതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ നാടുകടത്തി പ്രവാസികളാകാന്‍ വിധിക്കപ്പെട്ടവരും പ്രവാസ ലോകത്തിരുന്നു നാടിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവരാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷവും കേരളം ഇന്ന് കാണുന്ന രീതിയിലേക്ക് വളര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. ഏത് പ്രതിസന്ധി ഘട്ടത്തിലും നാടിനെ ചേര്‍ത്ത് പിടിക്കുന്നതില്‍ പ്രവാസികള്‍ എന്നും മുന്നിലാണ്. ആ പ്രവാസികള്‍ക്ക് എന്നും കാവലാളായി നിന്നിട്ടുള്ളത് കേരളത്തിലെ ഇടത് സര്‍ക്കറുകളാണ്. പ്രവാസി വകുപ്പ് മുതല്‍ നോര്‍ക്ക റൂട്‌സ്, പ്രവാസി പെന്‍ഷന്‍, ലോക കേരള സഭ, പ്രവാസി ഇന്‍ഷൂറന്‍സ് വരെ നിരവധി പദ്ധതികളാണ് ഇടത് സര്‍ക്കാരുകള്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കേളി കലാ സാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആറാമത് മലാസ് ഏരിയാ സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്നു. പു.ക.സ സെക്രട്ടറിയും കവിയുമായ വിനോദ് വൈശാഖി എഴുതിയ സ്വാഗതഗാനത്തോടെ സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സിംനേഷ് വയനാന്‍ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പത്ത് യൂണിറ്റുകളില്‍ നിന്നായി 161 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നൗഫല്‍ ഉള്ളാട്ട്ചാലി, സിംനേഷ് വയനാന്‍, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സുരേന്ദ്രന്‍ കൂട്ടായി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. ഷമീം മേലേതില്‍, നിജിത് കുമാര്‍, കരീം പൈങ്ങാട്ടൂര്‍, അനില്‍,അഷറഫ് പൊന്നാനി, റിജോ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ വതരിപ്പിച്ചു. സംഘാടകസമിതി കണ്‍വീനറും, ഏരിയ ജോയിന്റ് സെക്രട്ടറിയുമായ സുജിത് വി എം സ്വാഗതവും സുജിത് വി എം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top