
റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയാ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന ആറാമത് മലാസ് ഏരിയാ സമ്മേളനം ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുജിത് വി എം (സെക്രട്ടറി), സമീര്‍ അബ്ദുല്‍ അസീസ് (പ്രസിഡന്റ്), സിംനേഷ് വയനാന്‍ (ട്രഷറര്‍), അന്‍വര്‍ സാദിഖ്, അബ്ദുല്‍ വദൂദ് (ജോയിന്റ് സെക്രട്ടറിമാര്‍), അഷ്‌റഫ് പൊന്നാനി, റെനീസ് കരുനാഗപ്പള്ളി (വൈസ് പ്രെസിഡന്റുമാര്‍), റഫീഖ് പി എന്‍ എം (ജോയിന്റ് ട്രഷറര്‍), മുകുന്ദന്‍ വടക്കേകണ്ടി, രതീഷ്, അജ്മല്‍, രാഘേഷ്, റിജോ അറക്കല്‍, ഉനൈസ് ഖാന്‍, നൗഫല്‍ ഷാ, മുനവ്വര്‍ അലി, നാരായണന്‍, ഫൈസല്‍ കൊണ്ടോട്ടി, നൗഷാദ് ടിബി എന്നിവരെ നിര്‍വാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, ഫിറോസ് തയ്യില്‍, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് കൊട്ടാരത്തില്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സുജിത് വി എം ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുകുന്ദന്‍, സമീര്‍, സജിത്ത്, ഇ കെ രാജീവന്‍ എന്നിവര്‍ പ്രസീഡിയം, സുനില്‍ കുമാര്‍, ജവാദ്, നൗഫല്‍ ഉള്ളാട്ട്ചാലി, സിംനേഷ് വയനാന്‍ സ്റ്റിയറിങ് കമ്മറ്റി, കരീം പൈങ്ങോട്ടൂര്‍, ഗിരീഷ് കുമാര്‍, അഷ്‌റഫ് പൊന്നാനി, അനില്‍ എന്നിവര്‍ പ്രമേയ കമ്മറ്റി, ഷമീം മേലേതില്‍, അബ്ദുല്‍ വദൂദ്, സുലൈമാന്‍, ഡൈസന്‍, മിനുട്‌സ് കമ്മിറ്റി, സുജിത് വി എം, രാഘേഷ്, ഗഫൂര്‍ ക്രെഡന്‍ഷ്യല്‍ കമ്മറ്റി, റഫീഖ് പി എന്‍ എം, പ്രശാന്ത്, അജ്മല്‍ റിജോ അറക്കല്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, എന്നീ സബ് കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു. സംഘാടകസമിതി കണ്‍വീനറും, ഏരിയ ജോയിന്റ് സെക്രട്ടറിയുമായ സുജിത് വി എം സ്വാഗതവും സുജിത് വി എം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





