Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

തണലൊരുക്കി റിയാദ് ഐസിഎഫ്; ഷബീര്‍ അലി അദനിയ്ക്ക് പുതു ഭവനം

റിയാദ്: ഒരു കുടുംബത്തിന് കൂടി തണലൊരുക്കി റിയാദ് ഐസിഎഫ്. കാഴ്ച പരിമിതിയുള്ള വളാഞ്ചേരി ഷബീര്‍ അലി അദനി ദാറുല്‍ ഖൈര്‍ പദ്ധതി പ്രകാരം ഒരുക്കിയ ഭവനത്തിലേക്ക് താമസം മാറും. വളാഞ്ചേരി പോത്തന്നൂര്‍ പള്ളിപ്പടിയില്‍ നിര്‍മ്മിച്ച വീട് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി കൈമാറും.

കാഴ്ച പരിമിതിയെ അതിജീവിച്ച് ഷബീര്‍ അലി അദനി കഠിന പ്രയത്‌നത്തിലൂടെ ഉന്നതിയിലെത്തിയ വ്യക്തിയാണ്. ചെറു പ്രായത്തില്‍ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. എസ്എസ്എഫ് നാഷണല്‍ സാഹിത്യോത്സവങ്ങളില്‍ പങ്കെടുത്തു. ഹംദ്, ഉറുദു വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ സാഹിത്യ പ്രതിഭ കൂടിയാണ്.

സാമൂഹിക, ജീവകാരുണ്യ രംഗത്ത് ഐസിഎഫിന്റെ പ്രതിബദ്ധതയാണ് ഭവന കൈമാറ്റമെന്ന് റീജിയണ്‍ ജനറല്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം, പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, ഫിനാന്‍സ് സെക്രട്ടറി മജീദ് താനാളൂര്‍, സോഷ്യല്‍ സര്‍വീസ് ഡെപ്യൂട്ടി പ്രസിഡന്റ് ബഷീര്‍ മിസ്ബാഹി, ക്ഷേമകാര്യ സെക്രട്ടറി റസാഖ് വയല്‍ക്കര എന്നിവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top