Sauditimesonline

LKS MEMBER
പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം പ്രചാരണം ആരംഭിച്ചു

റിയാദ്: മെയ് 13ന് റിയാദില്‍ നടക്കുന്ന 23-ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രചാരണോദ്ഘാടനം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗവും ഡന്‍ങ്കില്‍ ഡോണട്‌സ് ട്രെയിനിങ് മാനേജറുമായ മനാസ് ബിന്‍ നസീര്‍ നിര്‍വഹിച്ചു. ഖുര്‍ആന്‍ നല്‍കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം കൂടുതല്‍ പ്രചരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതസ്പര്‍ധ പ്രതിരോധിക്കാനുളള പ്രബോധനത്തിനും പ്രചാരണത്തിനുമുളള വേദിയായി ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ ആന്റ് ഗൈഡന്‍സ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തിലാണ് സംഗമം. സൗദി അറേബ്യയിലേ മത സാമൂഹിക രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ എം.എം അക്ബര്‍, അന്‍സാര്‍ നന്മണ്ട, ഖുദ്‌റത്തുള്ള നദ്‌വി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

പരിപാടിയില്‍ ഇസ്‌ലാഹി സെന്റര്‍ ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും ഉസാമ മുഹമ്മദ് ലേണ്‍ ദി ഖുര്‍ആന്‍ സന്ദേശവും നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി നന്ദി പറഞ്ഞു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഫൈസല്‍ ബുഹാരി, നൗഷാദ് മടവൂര്‍, ഫൈസല്‍ കൊളക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top