Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കാല്‍പ്പന്താവേശത്തിന് കളമൊരുങ്ങുന്നു; കെഎംസിസി സൂപ്പര്‍ കപ്പ് ഫിക്‌സ്ചര്‍ പ്രകാശനം നാളെ

റിയാദ്: കാല്‍പ്പന്താവേശത്തിന് കളമൊരുക്കി കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒമ്പതാമത് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടൂര്‍ണമെന്റിന്റെ ഫിക്ചര്‍, ട്രോഫി, ലോഗോ, കൂപ്പണ്‍ എന്നിവയുടെ പ്രകാശനം മുര്‍സലാത്തിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജൂലൈ 11 രാത്രി 6:30ന് നടക്കും. റിയാദിലെ എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്കായി 8 ജില്ലകള്‍ പ്രതിനിധീകരിക്കുന്ന ടീമുകളും മത്സരത്തില്‍ മാറ്റുരക്കും.

ശിഫ ദിരാബ് റോഡിലെ ദുറാത്ത് അല്‍മലാബ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ഇലവന്‍സ് രണ്ടു മാസം നീണ്ടുനില്‍ക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് സൗദിയിലെയും നാട്ടിലെയും ഐ ലീഗ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ വിവിധ ടീമുകളില്‍ കളത്തിലിറങ്ങും.

ഡ്യൂണ്‍സ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ റിയാദിലെ ബിസിനസ് രംഗത്തെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കും. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും സംഘാടകസമിതി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top