Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍

വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

റിയാദ്: വിമാന യാത്രക്കാരുടെ അവകാശം ലംഘിച്ചതിന് 19 ലക്ഷം റിയാല്‍ പിഴ ഈടാക്കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 87 സിവില്‍ ഏവിയേഷന്‍ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും അതോറിറ്റി അറിയിച്ചു.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വിവിധ നിയമ ലംഘനങ്ങള്‍ക്ക് 28 ലക്ഷം റിയാലാണ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പിഴ ചുമത്തിയത്. സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍, എക്‌സിക്യൂട്ടീവ് നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ലംഘിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെയാണ് പിഴ ചുമത്തിയത്.

വിമാനത്തിലെ പെരുമാറ്റ ദൂഷ്യത്തിന് മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ ചുമത്തി. യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കാതിരിക്കുക, സമയക്രമം ലംഘിക്കുക തുടങ്ങിയ 13 നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് ഉത്തരവാദികളായ വിമാന കമ്പനികള്‍ക്കെതിരെ 70,000 റിയാല്‍ പിഴ ചുമത്തി.

സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് 8 വിമാന കമ്പനികളില്‍ നിന്ന് 7.75 ലക്ഷം റിയാല്‍ പിഴ ഈടാക്കി. വ്യോമയാന മേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനും ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി നടപ്പിലാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top