നവോദയ നാട്ടുത്സവം; പാടിത്തര്‍ത്ത് നാഞ്ചിയമ്മയും പ്രസീദയും

റിയാദ്: നവോദയ പതിമൂന്നാം വാര്‍ഷികം ‘നാട്ടുത്സവം’ എന്ന പേരില്‍ ആഘോഷിച്ചു. ആദ്യമായി സൗദിയിലെത്തിയ ദേശീയ പുരസ്‌കാര ജേതാവായ നഞ്ചിയമ്മയെ ജനക്കൂട്ടം ഹര്‍ഷാരവത്തോടെ എഴുന്നേറ്റുനിന്നു ആദരിച്ചാണ് വേദിയിലേക്ക് സ്വീകരിച്ചത്. അയ്യപ്പനും കോശിയും സിനിമയിലെ പ്രസിദ്ധമായ ‘കളക്കാത്ത സന്ദനം’ നഞ്ചിയമ്മ പാടിയതോടെ ജനം ആവേശ തിമിര്‍പ്പിലായി.

എം80 മൂസ താരങ്ങളായ സുരഭി ലക്ഷ്മിയും വിനോദ് കോവൂരും കബീറും ഹാസ്യവിരുന്നുമായി വേദിയിലെത്തി. പ്രസീത ചാലക്കുടിയുടെ നാന്‍െ പാട്ടുകള്‍ ജന സാഗരത്തൈ ഇളക്കി മറിച്ചു.

ദമ്മാമില്‍ നിന്നെത്തിയ സൗദി പാട്ടുകൂട്ടം നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് പ്രസീദ നാടന്‍ പാട്ട് അവതരിപ്പിച്ചത്.

സാംസ്‌കാരിക സമ്മേളനം നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കല്‍, ജലീല്‍ തിരൂര്‍ (കെ എം സി സി),

ഷാജു വാളപ്പന്‍ (വേലപ്പന്‍ എക്‌സിം ലിമിറ്റഡ്) അബ്ദുല്‍ സലാം (ജബല്‍ ഗ്രീന്‍ പാര്‍ക്ക്), മുഹമ്മദ് അമീന്‍ (ഏഷ്യന്‍ റെസ്‌റ്റോറന്റ്), സാബിത്ത് (ഫ്‌ലൈ ഇന്‍ഡ് കോ), ഹനീഫ (ഗ്ലോബല്‍ ട്രാവെല്‍സ്), സാറ എന്നിവര്‍ പ്രസംഗിച്ചു. കുമ്മിള്‍ സുധീര്‍ സ്വാഗതവും വിക്രമലാല്‍ നന്ദിയും പറഞ്ഞു.

Leave a Reply