Sauditimesonline

watches

സൗദി വിതരണം ചെയ്യുന്നത് ദിവസവും ശരാശരി 4300 തൊഴില്‍ വിസകള്‍


റിയാദ്: വിദേശ തെഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് മാസം ശരാശരി 1.3ലക്ഷം വിസകള്‍ അനുവദിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തെ കണക്കനുസരിച്ച് 3.9 ലക്ഷം തൊഴില്‍ വിസകളാണ് അനുവദിച്ചതെന്നും ജനറല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കുമ്പോഴും വിദേശ തൊഴിലാളികള്‍ക്ക് അവസരം ഉണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി പ്രകാരം രാജ്യത്ത് നിരവധി വന്‍കിട പദ്ധതികളാണ് നിര്‍മാണം ആരംഭിച്ചിട്ടുളളത്. ഈ സാഹചര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴിലവസരം വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂന്ന് വിഭാഗങ്ങളിലാണ് തൊഴില്‍ വിസകള്‍ അനുവദിച്ചിട്ടുളളത്. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി 2.29 ലക്ഷം വിസകള്‍ അനുവദിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 1.43 ലക്ഷവും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 17,686 വിസകളും വിതരണം ചെയ്തു.

റിക്രൂട് ചെയ്ത തൊഴിലാളികളില്‍1.25 ലക്ഷം പുരുഷന്മാരും 1.04 ലക്ഷം വനിതകളുമാണ്. വനിതകള്‍ക്ക് അനുവദിച്ച വിസകളിലേറെയും ഗാര്‍ഹിക തൊഴിലാളികളാണ്.
വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തുകയും റിക്രൂട്‌മെന്റിന് കടുത്ത വ്യവസ്ഥകള്‍ ബാധകമാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സമ്പദ് ഘടനയിലുണ്ടായ വളര്‍ച്ചയും തൊഴിലവസരം വര്‍ധിച്ചതും കൂടുതല്‍ വിദേശികളെ റിക്രൂട്‌ചെയ്യാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top