Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

മൂലധന ശക്തികള്‍ ഒന്നുമല്ലാതായി; ആയുധങ്ങള്‍ വിറകുകൊളളികള്‍: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്


റിയാദ്: അദൃശ്യനായ ശത്രുവിന്റെ മുന്നില്‍ ഭീമാകാരന്മാരായ മൂലധനശക്തികള്‍ ഒന്നുമല്ലാതായി തീരുന്ന കാഴ്ചയാണ് കൊവിഡ് കാലത്ത് ലോകം കാണുന്നതെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഒന്നുമല്ലെന്നു കരുതിയിരുന്ന ക്യൂബപോലുള്ള രാജ്യങ്ങള്‍ രക്ഷകര്‍തൃത്തത്തിലേക്ക് ഉയര്‍ന്നു വരുന്നതും കോവിഡ് കാലത്തെ കാഴ്ചകളാണെന്നും അദ്ദേഹം പറഞ്ഞു. ചില്ല സംഘടിപ്പിച്ച വിര്‍ച്വല്‍ പ്രതിവാര വായനാസംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ വിറകുപുരയിലെ വെറും വിറകുകൊള്ളികളായി. മൂല്യങ്ങളെ ഉപേക്ഷിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കാലത്ത് വീണ്ടെടുപ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘കെ പി ഉമ്മര്‍’ എന്ന കഥ ടി ആര്‍ സുബ്രഹ്മണ്യന്‍ വായിച്ചു. എം ഫൈസല്‍, കെപിഎം സാദിഖ്, ശകീബ് കൊളക്കാടന്‍, എ കെ റിയാസ് മുഹമ്മദ്, മൂസ കൊമ്പന്‍, പ്രദീപ് അരിയംപാടം, ജയചന്ദ്രന്‍ നെരുവമ്പ്രം, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, വിപിന്‍ കുമാര്‍, ആര്‍ മുരളീധരന്‍, ജുനൈദ് അബൂബക്കര്‍, കിസ്മത്ത് മമ്പാട്, ബഷീര്‍ കാഞ്ഞിരപ്പുഴ, ബീന, അനിത നസീം, ഷംല ചീനിക്കല്‍, മിനി, നജ്മ, സുരേഷ് കൂവോട്, നാസര്‍ കാരക്കുന്ന്, നന്ദന്‍, ഷകീല വഹാബ്, അഖില്‍, സീബ, ഗോപിനാഥന്‍ വേങ്ങര, സുരേഷ് ലാല്‍, ജോഷി പെരിഞ്ഞനം, മുനീര്‍ കൊടുങ്ങല്ലൂര്‍, ഫിറോസ് വടക്കയില്‍, അബ്ദുല്‍ റസാഖ് മുണ്ടേരി, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top