Sauditimesonline

watches

അപ്രത്യക്ഷനായ മലയാളി യുവാവ് മടിങ്ങിയെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍

റിയാദ്: മൂന്നര വര്‍ഷം മുമ്പ് റിയാദില്‍ അപ്രത്യക്ഷനായ മലയാളി യുവാവ് മടിങ്ങിയെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. തട്ടിപ്പു സംഘം മരുഭൂമിയില്‍ ബന്ധിയാക്കിയ കണ്ണൂര്‍ സ്വദേശി സമീഹ് കഴിഞ്ഞ ആഴ്ചയാണ് രക്ഷപ്പെട്ട് റിയാദില്‍ സഹോദരന്റെ അടുത്തെത്തിയത്. കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ സമീഹിന്റെ തിരോധാനം 2016 ഡിസംബറിലായിരുന്നു. മരുഭൂമിയില്‍ ആഫ്രിക്കന്‍ വംജരോടൊപ്പം ആടിനെയും ഒട്ടകത്തെയും പരിപാലിക്കാന്‍ നിര്‍ബന്ധിതനായി. കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണം ശക്തമായതോടെ ഒട്ടക ഉടമകള്‍ മരുഭൂമിയില്‍ വന്നിരുന്നില്ല. സ്ഥിരമായി വരുന്നവരെ കാണാതയതോടെയാണ് സമീഹ് രക്ഷപ്പെടാന്‍ തീരുമാനിച്ചത്. മണിക്കൂറുകള്‍ മരുഭൂമിയിലൂടെ നടന്നു ദമാം റോഡിലെ പെട്രോള്‍ പമ്പിലെത്തി. ഇവിടെയുളള ബംഗഌദേശ് സ്വദേശിയുടെ മൊബൈല്‍ ഉപയോഗിച്ച് സഹോദരന്റെ ഫെയ്‌സ് ബുക് ഐഡി കണ്ടെത്തി. അങ്ങനെയാണ് സഹോദരന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചത്. കര്‍ഫ്യൂ പ്രാബല്യത്തിലുളളതിനാല്‍ സമീഹിന്റെ അടുത്ത് എത്താന്‍ സഹോദരന് കഴിഞ്ഞില്ല. തുടര്‍ന്ന് കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറി െ്രെഡവറെ ഏര്‍പ്പാടാക്കിയാണ് സമീഹിനെ റൂമിലെത്തിച്ചതെന്ന് സഹോദരന്‍ സഫീര്‍ പറഞ്ഞു. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വളന്റിയറും സമീഹിന്റെ കേസിന് എംബസി ചുമതലപ്പെടുത്തുകയും ചെയ്ത മുനീബ് പാഴൂര്‍ പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുളളവരെ ഇത്തരത്തില്‍ മരുഭൂമിയില്‍ നിന്നു രക്ഷപ്പെട്ട സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ചിലര്‍ മാനസികമായി തളര്‍ന്നവരും മറ്റു ചിലര്‍ മാതൃഭാഷ പോലും മറന്ന നിലയിലുമാണ് കണ്ടെത്തിയിട്ടുളളതെന്നും മുനീബ് പാഴൂര്‍ പറഞ്ഞു. സമീഹ് മടങ്ങിയെത്തിയത് എത്തരത്തിലാണെന്ന് കൃത്യമായ ഡിജിറ്റല്‍ തെളിവുകളും സാക്ഷികളുമുണ്ട്. അതുകൊണ്ടുതന്നെ ദുരുഹതയുടെ ആവശ്യമില്ല. സമീഹിനെ കണ്ടെത്തിയ വിവരം പൊലീസിലും ഇന്ത്യന്‍ എംബസിയിലും അറിയിയിച്ചിട്ടുണ്ടെന്നും മുനീബ് പാഴൂര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ദുരുഹത ആരോപിച്ച സാഹചര്യത്തിലാണ് വിശദീകരണമെന്നു സമീഹിന്റെ സഹോദരന്‍ സഫീറും വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top