Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി

റിയാദ് സീസണ്‍ ഒക്‌ടോബര്‍ 20ന് തിരിതെളിയും

റിയാദ്: വിനോദ പരിപാടി റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ഒക്‌ടോബര്‍ 20ന് ആരംഭിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. രണ്ട്‌കോടി ജനങ്ങളെയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. 2019ല്‍ അരങ്ങേറിയ റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ വന്‍ വിജയമായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ച വിനോദ പരിപാടികളാണ് ഒക്‌ടോബര്‍ 20ന് അരങ്ങേറുന്നത്. ശൈത്യകാലത്ത് നടക്കുന്ന റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ മൂന്ന് മാസം നീണ്ടുനില്‍ക്കും. 7500 വിനോദ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

അടുത്ത വര്‍ഷം ജനുവരിയില്‍ റിയാദ് സീസണിന്റെ ഭാഗമായ ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പങ്കെടുക്കുന്ന മത്സരം അരങ്ങേറും. 14 മേഖലകളായി തിരിച്ച് 7500 പരിപാടികളാണ് റിയാദ് സീസണിന്റെ പ്രത്യേകത. 200 റസ്‌റ്റോറന്റുകളും വിവിധ പരിപാടികള്‍ ഒരുക്കുന്നുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്ക് നിരവധി തൊഴിലവസരം റിയാദ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കും.

വിനേദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ആഭ്യന്തര ടൂറിസം പരിപോഷിപ്പിക്കുന്നതിനും റിയാദ് സീസണ്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്രൂഡ്ഓയില്‍ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന് രാജ്യത്ത് പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് റിയാദ് സീസണ്‍ അരങ്ങേറുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top