Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: റിയാദ് നവോദയ

റിയാദ്: ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ റദ്ധാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷക സംഘടകള്‍ ഒരു വര്‍ഷമായി തുടരുന്ന ഐതിഹാസിക സമരത്തിനു റിയാദ് നവോദയ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കമെന്നും നവോദയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണം കഴിക്കുന്ന മുഴുവന്‍ ജനങ്ങളും കര്‍ഷകരോടൊപ്പം കൈകോര്‍ക്കണം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നവോദയ അഭിനന്ദിച്ചു.

രാജ്യത്തിന്റെ കാര്‍ഷികമേഖല ദേശീയ, അന്തര്‍ദേശീയ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ തെരുവിലിറങ്ങിയിട്ട് സെപ്റ്റംബര്‍ 27ന് പത്ത് മാസം പിന്നിടുകയാണ്. 500ല്‍ അധികം കര്‍ഷകസംഘടനകള്‍ അംഗങ്ങളായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നല്കുന്നത്.

പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് കൃഷിക്കാര്‍ തെരുവിലിറങ്ങിയത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ നാമമാത്രചെറുകിട, ഇടത്തരം കര്‍ഷകരാണ്. അവരോടൊപ്പം, ഇന്ത്യയിലെ ധനികകര്‍ഷകരും അതിധനിക കര്‍ഷകരും സമരത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. കര്‍ഷകരെ പോലും ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംഘ് പരിവാര്‍ അജണ്ടക്കെതിരെ കൂടിയാണ് ഈ പ്രക്ഷോഭം. ഇത് കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ല. ഇന്ത്യന്‍ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ നിയമങ്ങള്‍ക്കെതിരെ വന്‍ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും നവോദയ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top