Sauditimesonline

poem
ജിസിസി തല കഥാ-കവിതാ രചനാ മത്സരം: സൃഷ്ടികള്‍ ക്ഷണിച്ചു

കൊയിലാണ്ടിക്കൂട്ടം രക്തദാന ക്യാമ്പ്

റിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്ററും ആസ്റ്റര്‍ സനദ് ആശുപത്രിയും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷാഹിര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുറഹിമാന്‍ വെര്‍വറി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

ആസ്റ്റര്‍ സനദ് സിഒഒ ഡോ.ശ്രീവല്‍സം മുഖ്യ പ്രഭാഷണം നടത്തി , ലാബ് ഡയറക്ടര്‍ ഡോ .ഹാനി. മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് മാനേജര്‍ സുജിത് അലി മൂപ്പന്‍. ലാബ് സൂപ്പര്‍വൈസര്‍ അബ്ദുനാസര്‍ പ്രസംഗിച്ചു. സഫറുള്ള, ഇസ്ഹാഖ് ഒലിവ് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഷബീര്‍ അലി വലിയഅകത്തു സ്വാഗതവും വൈസ് പ്രസിഡന്റ് നൗഷാദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top