
റിയാദ്: സൗദിയില്‍ നിയമ ലംഘകരെ കണ്ടെത്താനുളള റെയ്ഡ് തുടരുന്നു. ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായാണ് റെയ്ഡ് തുടരുന്നത്. സെപ്തംബര്‍ 16 മുതല്‍ 22 വരെ ഒരാഴ്ചക്കിടെ നടന്ന പരിശോധനകളില്‍ 15693 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 3336 പേര്‍ ഇഖാമ നിയമ ലംഘകരും 1905 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. സ്വദേശിവ്ത്ക്കരിച്ച തസ്തികകളില്‍ ജോലി ചെയ്യുന്നവരെ നാടുകടത്തും. ഇവരെ പുതിയ തൊഴില്‍ വിസയില്‍ മടങ്ങി വരാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.