
റിയാദ്: അന്താരാഷ്ട്ര രംഗത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ സൗദി അറേബ്യ പതിനേഴാം സ്ഥാനത്ത് ഇടം നേടി. അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയും സൗദിയാണ്. ഈജിപ്താണ് ഒന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര സൈനിക ഡാറ്റാ ഏജന്‍സി ഗ്ലോബല്‍ ഫയര്‍ പവര്‍ വെബ്‌സൈറ്റാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയും രണ്ടാമത് റഷ്യയും മൂന്നാമത് ചൈനയുമാണ്. ഇന്ത്യക്ക് നാലാം സ്ഥാനമാണുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.