
റിയാദ്: സൗദിയില്‍ ആയിരം റിയാലില്‍ കുറവുളള വ്യക്തിഗത ഉപയോഗത്തിനുളള ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് നികുതി ബാധകമല്ലെന്ന് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഓണ്‍ലൈനില്‍ വിദേശങ്ങളില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കസ്റ്റംസിന്റെ വിശദീകരണം.
ഉത്പ്പന്നങ്ങളുടെ മൂല്യവും കൊറിയര്‍ ചാര്‍ജും ഉള്‍പ്പെടെ ആകെ മൂല്യം 1,000 റിയാലില്‍ കുറവാണെങ്കില്‍ വ്യക്തിഗത സാധനങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കും. 15 ശതമാനം വാറ്റ് എല്ലാ ഇറക്കുമതികള്‍ക്കും ഏര്‍പ്പെടുത്തുമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ഇറക്കുമതിയും കസ്റ്റംസ് ക്ലിയറന്‍സും ഉള്‍പ്പെ നടപടിക്രമം ഉപഭോക്താവിന് ഉല്‍പ്പന്നം എത്തിക്കുന്ന കൊറിയര്‍ കമ്പനികളുടെ ഉത്തരവാദിത്തമാണ്.
നികുതികള്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കസ്റ്റംസ് ഡിക്ലറേഷന്റെ പകര്‍പ്പ് ഉപഭോക്താവിന് നല്‍കണമെന്നും അതോറിറ്റി വ്യക്തമാക്കി. കൊറിയര്‍ സേവനത്തില്‍ അതൃപ്തി ഉണ്ടാവുക, കസ്റ്റംസ് ഡിക്ലറേഷന്റെ പകര്‍പ്പ് ഉപഭോക്താവിന് കൈമാറാതിരിക്കുക തുടങ്ങിയ പരാതികള്‍ക്കെതിരെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന് പരാതി നല്‍കാമെന്നും അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.