Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

ഒക്‌ടോബര്‍ 1 മുതല്‍ ഇന്ത്യ-സൗദി നേരിട്ട് വിമാനം; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

റിയാദ്: യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി വ്യാജ പ്രചാരണം. സൗദി ഗസറ്റ് ഇംഗ്‌ളീഷ് പത്രത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് എന്ന വ്യാജേനയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. ഒക്‌ടോബര്‍ 1ന് രാവിലെ 11 മുതല്‍ ഇന്ത്യ, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസിന് അനുമതി എന്നാണ് സ്‌ക്രീന്‍ ഷോട് പ്രചരിക്കുന്നത്.

ഇന്ത്യസൗദി നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപനം കേള്‍ക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് വ്യാജ വാര്‍ത്ത. കൊവിഡ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് സൗദി അറേബ്യ കര, നാവിക, വ്യോമ പാതകള്‍ അടച്ചത്. ഇതിനിടെ ഭാഗികമായി അതിര്‍ത്തികള്‍ തുറന്നെങ്കിലും ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് നേരിട്ടു സൗദിയിലേക്കുളള പ്രവശനത്തിന് വിലക്ക് തുടരുകയാണ്. ഇത് പിന്‍വലിച്ചെന്നാണ് വ്യാജ പ്രചാരണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top