തൊഴിലാളികള്‍ സംഗമിച്ച ഇഫ്താര്‍ വിരുന്ന്

റിയാദ്: ഷിഫ മലയാളി സമാജം (എസ്എംഎസ്) ഒരുക്കിയ ഇഫ്താര്‍ വിരുന്ന് തൊഴിലാളികളുടെ സംഗമ വേദിയായി. ഷിഫ സനഇയ്യയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം തൊഴിലാളികളാണ് ഇഫ്താറില്‍ പങ്കെടുത്തത്.

മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്എംഎസ് ജാതി മത ഭേദമന്യേ പത്തു വര്‍ഷമായി ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നുണ്ട്. പ്രസിഡണ്ട് ഫിറോസ് പോത്തന്‍കോട്, രക്ഷാധികാരി മോഹനന്‍ കരുവാറ്റ എന്നിവരുടെ വര്‍ക്ക്‌ഷോപ്പുകളിലാണ് സ്‌നേഹസംഗത്തിന് വേദിയൊരുക്കിയത്.

സാംസ്‌കാരിക പരിപാടി പയ്യന്നൂര്‍ സൗഹൃദവേദി പ്രസിഡന്റ് സനൂപ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ കല്ലമ്പലം റമദാന്‍ സന്ദേശം നല്‍കി. അഡ്വ. ഷാജു വാലപ്പന്‍ മുഖ്യാതിഥിയായിരുന്നു. കണ്‍വീനര്‍ മധു വര്‍ക്കല രക്ഷാധികാരികളായ അശോകന്‍ ചാത്തന്നൂര്‍, അലി ഷോര്‍ണൂര്‍, മുരളി അരീക്കോട്, മോഹനന്‍ കരുവാറ്റ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സന്തോഷ് തിരുവല്ല, ബിജു മടത്തറ, രതീഷ് നാരായണന്‍, ഹനീഫ കൂട്ടായി, മുജീബ് കായംകുളം, സജീര്‍ കല്ലമ്പലം, ബാബു കണ്ണോത്ത്, ഷാജിത്ത് വടകര, വിജയന്‍ ഓച്ചിറ, ബിജു സി എസ്, ബിനീഷ് ഉമ്മര്‍ അമാനത്ത്, ലിജോ ജോയ്, സൂരജ് ചാത്തന്നൂര്‍, മോഹനന്‍ കണ്ണൂര്‍, റഹീം പറക്കോട് ഹനീഫ മലപ്പുറം, സുനില്‍ പൂവത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗതവും വര്‍ഗീസ് ആളുക്കാരന്‍ നന്ദിയും പറഞ്ഞു

 

Leave a Reply