ലീഗില്‍ തട്ടമിടാത്ത വനിതകളുണ്ട്: നജീബ് കാന്തപുരം

റിയാദ്: മുസ്‌ലിം ലീഗിന്റെ പണി വനിതകളെ തട്ടം അണിയിയ്ക്കലല്ലെന്ന് നജീബ് കാന്തപുരം എംഎല്‍എ. തട്ടമിടാത്ത വനിതകള്‍ ലീഗിലുണ്ട്. നേരത്തെയും ഉണ്ടായിരുന്നു. തട്ടം അണിയുന്നതും ഉപക്ഷേിക്കുന്നതും ഓരോരുത്തരുയൈും സ്വാതന്ത്രമാണ്. എന്നാല്‍ തട്ടമിട്ട പെണ്‍കുട്ടികളെ കേന്ദ്ര യൂനിവേഴിസിറ്റികളില്‍ ഗവേഷണത്തിന് പര്യാപ്തമാക്കിയതില്‍ മുസ്ലിം ലീഗിന് വലിയ പങ്കുണ്ടെന്നും എം.എല്‍.എ പറഞ്ഞു. റിയാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍സിറ്റിവായ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതാവനകളില്‍ അതീവ സൂക്ഷ്മത പുലര്‍ത്തണം. തട്ടം അഴിപ്പിച്ചത് സിപിഎം ആണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അത്തരം പ്രസ്താവനകള്‍ സൃഷ്ടിക്കുന്ന ആഘാതം എന്താണെന്ന് തിരിച്ചറിയുന്നില്ല. സംഘപരിവാറില്‍ നിന്നു സിപിഎമ്മിലേക്കുള്ള ദൂരം കുറക്കുന്ന പ്രസ്താവനയാണ് അനില്‍കുമാറിന്റേതെന്നും നജീബ് കാന്തപുരം കുറ്റപ്പെടുത്തി. ശിരോവസ്ത്രം ധരിക്കുന്നവരും അല്ലാത്തവരും ഒരുമിച്ച് ഇടപെടുന്ന സാമൂഹിക സാഹചര്യമാണ് വേണ്ടത്. അതിനെകുറിച്ചുവേണം സംസാരിക്കാനെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply