റിയാദ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആഹ്വാനം ചെയ്തു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ അതീവ ദുഖം പ്രകടിപ്പിച്ചു.
സമാധാനം, സുസ്ഥിര വികസനത്തിനും കഠിന ശ്രമം ഗള്‍ഫ് രാഷ്ട്രങ്ങള്‍ നടത്തുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇരു കക്ഷികളും സംഘര്‍ഷം ഒഴിവാക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷത്തില്‍ നിന്ന് പിന്‍വാങ്ങി സമാധാനം മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സമാധാനം സ്ഥാപിക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ പൊലീസ് നോക്കിനില്‍ക്കേ മസ്ജിദുല്‍ അഖ്‌സയില്‍ ഉണ്ടായ സംഘര്‍ഷമാണ് അപ്രതീക്ഷിത സംഘര്‍ഷത്തിലേക്ക് എത്തിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശനവും ഉന്നയിച്ചു.
പലസ്തീന്റെ അവകാശങ്ങള്‍ക്കാപ്പം നില്‍ക്കുകയും മേഖലയുടെ സുരക്ഷക്ക് ഇസ്രയേലുമായി സഹകരിക്കാവുന്ന വഴികളുമായി മുന്നോട്ട് പോകണമെന്നാണ് ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്ത അറബ് രാജ്യങ്ങളുടെ നിലപാട്. പലസ്തീന്‍ പ്രശ്‌നം പരിഹരിച്ചാല്‍ ഇസ്രയേലുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സൗദി അറേബ്യ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. പല ഗള്‍ഫ് രാഷ്ട്രങ്ങളും ഇസ്രയേലുമായി വ്യാപാര ബന്ധം സ്ഥാപിക്കുകയും വ്യോമ പാത തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. അതിനിടെ ഉണ്ടായ സംഘര്‍ഷം സമാധാന ശ്രമങ്ങളെ കൂടുതല്‍ വസഷളാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.