റിയാദ: ആഗോള തലത്തില്‍ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ റിയാദിന് 28-ാം സ്ഥാനം. അറബ് ലോകത്ത് മൂന്നാം സ്ഥാനമാണ് റിയാദിന്. ലോകത്തെ മികവുളള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത് റെസന്‍സ് കണ്‍സള്‍ട്ടന്‍സിയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ അഞ്ച് നഗരങ്ങള്‍ ആദ്യം 100 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. ദുബായ് ആറാം സ്ഥാനവും അബുദാബി 25-ാം സ്ഥാനവും
നേടി.
ജീവിത നിലവാരം, പ്രശസ്തി, കാര്യക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച നഗരങ്ങള്‍ തെരഞ്ഞെടുത്തത്. ലോകത്ത് ഒന്നാം സ്ഥാനം ലണ്ടനും രണ്ടാം സ്ഥാനംപാരിസുമാണ്. പാരിസ്, ന്യൂയോര്‍ക്ക്, ടോക്കിയോ എന്നിവയാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങള്‍.
ക്ഷമത വര്‍ധിപ്പിക്കാന്‍ വിവിധ പരിപാടികളാണ് ഓരോ ജിസിസി രാഷ്ട്രങ്ങളും നടപ്പിലാക്കുന്നത്. സൗദി അറേബ്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ പരിഷ്‌കരണങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് മികച്ച നഗരങ്ങളായി വളരാന്‍ ഗള്‍ഫ് നഗരങ്ങളെ സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.






