റിയാദ്: ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. 2034ലോക കപ്പ് മത്സര വേദിക്കുളള ലേലത്തില്‍ പങ്കെടുക്കുമെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
സൗദിയുടെ അഭിലാഷം രാജ്യം നേടിയ സമഗ്ര നവോത്ഥാനത്തിെന്റ പ്രതിഫലനമാണ്. ആഗോള ഈവന്റ് നടത്താനുള്ള സാമ്പത്തിക ഭദ്രതയും സാംസ്‌കാരിക പൈതൃകവും രാജ്യത്തിനുണ്ട്. ലോകത്ത് സമാധാനത്തിെന്റയും സ്‌നേഹത്തിെന്റയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും കിരീടാവകാശി പറഞ്ഞു.
സ്‌പോര്‍ട്‌സ് രാജ്യത്തിെന്റ സുപ്രധാന മേഖലകളില്‍ ഒന്നാണ്. വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ആളുകള്‍ക്ക് ഒത്തുചേരാനുള്ള മാര്‍ഗംകൂടിയാണ് കായികരംഗം.’വിഷന്‍ 2030’െന്റ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ കായിക മേഖലയില്‍ മികച്ച നിക്ഷേപം നടത്തുകയാണ് രാജ്യം. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കും സമൃദ്ധിക്കും സ്‌പോര്‍ട്‌സ് അനിവാര്യമാണ്. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഫുട്ബാള്‍, മോട്ടോര്‍ സ്‌പോര്‍ട്‌സ്, ഗോള്‍ഫ്, ഇലക്ട്രോണിക് സ്‌പോര്‍ട്‌സ്, ടെന്നീസ്, കുതിര സവാരി തുടങ്ങിയ വിവിധ കായിക ഇനങ്ങളില്‍ അഞ്ചു വര്‍ഷത്തിനിടെ 50ലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ സൗദിയില്‍ അരങ്ങേറിയതായും കിരീടവകാശി പരഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.