നിരായുധര്‍ക്ക് നേരെ ആക്രമണം അംഗീകരിക്കാനാവില്ല

റിയാദ്: ഗാസയിലെ സാധാരണക്കാര്‍ക്ക് നേരെയുളള ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ. നിരായുധരായവര്‍ക്കു നേരെ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യാന്തര മാനുഷിക മൂല്യങ്ങള്‍ മാനിക്കണമെന്നും വിദേശകാര്യ മന്ത്ര പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്‌ളിങ്കണുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ സെക്യൂരിറ്റി മേധാവി ജോസഫ് ബൊറലുമായും സൗദി വിദേശകാര്യ മന്ത്രി ടെലിഫോണില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തി.

Leave a Reply